Sunday, December 5, 2010

സോമ ചരിതം ഭാഗം ഒന്ന് ഹിപ്നോട്ടിസം

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം .

സമയം രാത്രി 9 മണി . സ്ഥലം മാര്‍ ഇവാനിയോസ് കോളേജ് ഹോസ്റ്റല്‍ Terrace . അതിവിശാലമായി , മൂന്നു കൈകള്‍ മാത്രമുള്ള നീരാളിയെ പോലെ പടര്‍ന്നു കിടക്കുന്ന ഹോസ്റ്റല്‍ . ഹോസ്റ്റല്‍നില്‍ക്കുന്നതോ നാലാഞ്ചിറ കാടുകള്‍ക്കുള്ളിലെ ഇടതൂര്‍ന്നു നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ . കാലാപാനിയിലെ ജയില്‍ മാതിരി ഒരേ ഒരു എന്ട്രന്‍സ് മാത്രമേ ഹോസ്റ്റലില്‍ ഉള്ളു . രാത്രി 11 മണി ആയാല്‍ എന്ട്രന്‍സ് രാജപ്പന്‍ ചേട്ടനോ സുനിലോ ആരെങ്കിലും ഗ്രില്‍ ഇട്ടു പൂട്ടും . രാത്രിയുടെഅന്ത്യ യാമങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ക്കിടയിലെ കുറ്റാകൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് കുറുക്കന്മാരുംപട്ടികളും ഓരി ഇടുന്ന ശബ്ദം കാതുകളില്‍ വന്നലയ്ക്കാറുണ്ട് . ഹോസ്റ്റല്‍ ഇല്‍ പണ്ടെങ്ങോ ആത്മഹത്യചെയ്ത കുട്ടികളുടെ കഥകള്‍ നിറഞ്ഞു നില്‍ക്കുന്ന താഴത്തെ വിജനമായ നിലകള്‍ (മുഴുവന്‍ കള്ളകഥയാണ് , juniors വരുമ്പോള്‍ പേടിപ്പിക്കാന്‍ seniors പറയുന്നത്) . വിശാലമായ ഹോസ്റ്റല്‍ Terrace ഇല്‍ രാത്രി 9 മണി സമയങ്ങളില്‍ ഇരിക്കാന്‍ നല്ല സുഖമാണ് . റബ്ബര്‍ മരങ്ങളെ തഴുകി ആര്‍ത്തലച്ചുവരുന്ന കാറ്റും . ആകാശത്തു കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളും .പരന്നൊഴുകുന്ന പൂനിലാവും . ജെ കെ യുടെഗിത്താറും ഹോട്ടല്‍ കാലിഫോര്‍ണിയ പാട്ടും കൂടെയായാല്‍ അന്തരീക്ഷം രാഗാര്‍ദ്രമാകും . പക്ഷെ അന്ന്രാത്രി ഇതൊന്നുമില്ലയിരുന്നു . വല്ലോപ്പോഴും ചെറുതായി കാറ്റ് വീശിക്കൊണ്ടിരുന്നു. അമാവാസിആയതിനാല്‍ നിലാവും ഇല്ലായിരുന്നു .ദൂരെ ഏതോ ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നുള്ള വെളിച്ചം മാത്രംഅരിച്ചരിച്ചു എത്തുന്നു . ഹോസ്റ്റലില്‍ ചപ്പാത്തിക്ക് കൂട്ടാന്‍ ഒഴിച്ച് തരുന്ന ബീഫ് കറിയില്‍ ബീഫിന്റെഅംശം കിടക്കുന്നത് മാതിരി അങ്ങിങ്ങായി ആകാശത്തു ചില നക്ഷത്രങ്ങള്‍ മാത്രം . terrace ഇല്‍ ഒരുകോണില്‍ രണ്ടു ചെറുപ്പകാര്‍ മാത്രം . അതി നിഗൂഡമായ എന്തിനെപറ്റിയോ അവര്‍സംസാരിക്കുകയാണ് . ചെറുപ്പകാര്‍ ഒന്ന് ഞാനും മറ്റത് സന്തോഷും ആണ് .സംസാര വിഷയംഹിപ്നോട്ടിസം . ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഹിപ്നോട്ടിസത്തെ പറ്റി ഒരു ചുക്കും അറിഞ്ഞു കൂടാ . അങ്ങനെ രാത്രി സമയത്ത് വെറുതെ വാചകം അടിച്ചു ഇരുന്നപ്പോഴാണ് കാഴ്ച കണ്ടത് . ഇരുട്ടില്‍ആടിയുലഞ്ഞു ഒരു രൂപം ഞങ്ങളുടെ നേര്‍ക്കടുക്കുന്നു.
(തുടരും)

രൂപം ഞങ്ങളുടെ അടുത്തേക്ക്‌ നീങ്ങി വന്നു കൊണ്ടിരുന്നു . അല്‍പ്പം അടുത്തായപ്പോള്‍ ഞങ്ങള്‍ക്ക്ആളിനെ മനസിലായി. മഹാനായ സോമന്‍ . 'മഹാനായ; എന്ന് പറഞ്ഞത് ആള്‍ ഒരു സംഭവംആയതിനാലാണ്. സോമനെ കണ്ടാല്‍ ആദ്യം ആര്‍ക്കും ഒരു ഭയങ്കരനാനെന്നു തോന്നും . പക്ഷെ ആള്‍ശുദ്ദരില്‍ ശുദ്ദന്‍. നിഷ്കളങ്കന്‍ ,. കേരള തമിഴ്നാട് ബോര്ടെര്‍ പ്രദേശത്തു നിന്നായതിനാല്‍ അല്പം തമിഴ്ചൊവ സംസാരത്തില്‍ ഉണ്ട് . സോമന്റെ പ്രത്യേകത എന്തെന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ പുള്ളിഭയങ്കര കണിശക്കാരനാണ് . കുളിക്കാന്‍ മിനിമം 2 മണിക്കൂര്‍ വേണം . ഒരു ദിവസം സോമന്‍എല്ലാവരുടെയും favourite ബാത്‌റൂമില്‍ കുളിക്കാന്‍ കയറിയ സംഭവം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ് . favourite ബാത്രൂം എന്ന് പറഞ്ഞത് ,അതിനു അല്പം വൃത്തി കൂടുതല്‍ ഉള്ളതിനാല്‍ എല്ലാവരുന്‍ അതില്‍കുളിക്കാന്‍ ഇഷ്ട്ടപെടുന്നകൊണ്ടാണ് . അങ്ങനെ സോമന്‍ കുളിച്ചുകൊണ്ട്‌ സോറിനീരാടിക്കൊണ്ടിരുന്നപ്പോള്‍ ആണ് കൊഴഞ്ചേരി കാരന്‍ ഡാനി കുളിക്കാന്‍ വന്നത് .അപ്പോള്‍ അവിടെഉണ്ടായിരുന്ന ആരോ ഡാനിയോട് പറഞ്ഞു സോമന്‍ തന്റെ ശരീരത്തിലെ ഓരോ ബാക്ടീരിയ യെയുംപറുക്കി എടുക്കുകയാണ് . ഇപ്പോള്‍ 2 ലക്ഷം കഴിഞ്ഞു .
സോമന്‍ സമയം എടുക്കുന്നത് കണ്ടു ഡാനിക്ക് ദേഷ്യം വന്നു . ഡാനി തന്റെ സ്വത സിദ്ധമായ ഭാഷയില്‍ ****** എന്ന് പറഞ്ഞു ( * ഇട്ട ഭാഗങ്ങള്‍ ഞാന്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു തരാം " അല്ലയോ സോമന്‍ , ഭവാന്‍ നീരാടുവാന്‍ അധിക നേരം എടുക്കുന്നു . താങ്കള്‍ അധിക നേരം ജലത്തില്‍നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ താങ്കളുടെ പൂര്‍വികര്‍ മത്സ്യ ഗണത്തില്‍ പെടുന്നവരായിരുന്നോ എന്ന്അടിയന്‍ സന്ദേഹിക്കുന്നു " ഇതാണ് ഡാനി പറഞ്ഞതിന്റെ സാരാംശം ). സോമന്റെ റൂം വളരെ വൃത്തിഉള്ളതാണ് . ഹോസ്റ്റലില്‍ ഉള്ള പലര്‍ക്കും അതില്‍ അസൂയ ഉണ്ട് . തറയില്‍ അല്‍പ്പം പോലുംപൊടിയില്ല . കാട്ടാക്കടകാരന്‍ ബാനിയുടെ അഭിപ്രായത്തില്‍ സോമന്‍ തന്റെ തറ നക്കി തുടക്കാറുണ്ട്എന്നാണ് പറയുന്നത് . രാത്രിയില്‍ എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ സോമന്‍ തറ നക്കി തുടയ്ക്കുംഎന്നാണ് ബാനി പറയുന്നത് . അതിനു കാരണമായി പറയുന്നത് ഒരു ദിവസം ബാനി ലേറ്റ് ആയിവന്നപ്പോള്‍ നക്കുന്ന ശബ്ദം കേട്ട് എന്നാണ് . എന്നാല്‍ ശബ്ദം വേറെ എന്തിന്റെയോ ആണെന്നുംനക്കുന്നതിന്റെ അല്ലെന്നും അനുഭവ സമ്പന്നനായ വിജിത്ത് വിശദീകരിച്ചു കൊടുത്ത് . ബാനി മനപൂര്‍വംസോമനെ കരിവാരി തെക്കുന്നതാണ് എന്നും വിജിത്ത് പറഞ്ഞു . വളരെ വൃത്തിയുള്ള സോമന്റെമുറിയുടെ ജനല്‍ പടിയില്‍ ഒരു വെള്ള പേപ്പര്‍ ചീപ്പ് , മൂന്നു ആണി എന്നിവ വളരെ ക്രമമായി അടുക്കിവച്ചിരിക്കും . ആണികള്‍ എന്തിനാണെന്ന് ആര്‍ക്കും ഒരു പിടിയില്ല . എന്റെ നാട്ടുകാരനായ അജയ്പലപ്പോഴും സോമന്റെ മുറിയില്‍ വരുമ്പോള്‍ അറിയാത്ത ഭാവത്തില്‍ എന്നാല്‍ മനപൂര്‍വം ആണിയില്‍ ഒന്നിനെ എടുത്തു തിരിച്ചു വയ്ക്കും . അപ്പോള്‍ തന്നെ സോമന്‍ തന്റെ കസേരയില്‍ നിന്നുംചാടി എഴുന്നേറ്റു . " അട ചുംമാതിരിയെട" എന്നും പറഞ്ഞു കൊണ്ട് അതിനെ പൂര്‍വ സ്ഥിതിയില്‍ വക്കും
ഇങ്ങെയുള്ള മഹാനായ സോമനാണ് ഞങ്ങളുടെ നേരെ നടന്നു വന്നത് . സോമന്‍ വരുന്നത് കണ്ടുകൊണ്ട് ഞാന്‍ സന്തോഷിനോട് പറഞ്ഞു . നമുക്ക് ഹിപ്നോട്ടിസം അറിയാവുന്നതായി ഭാവിക്കാം . സന്തോഷ്‌ എനിക്ക് പറഞ്ഞു തരുന്നതായി കാണിച്ചോ . സോമന്‍ ഞങ്ങളുടെ അടുത്തെത്തി .സ്വതവേവാചാലനായ സന്തോഷ്‌ തന്റെ കസര്‍ത്തുകള്‍ പുറത്തെടുത്തു .
സന്തോഷ്‌ എന്നോട് : നിനക്ക് c ഗ്രേഡ് ജുമാന്ജിക്ക അറിയാമോ ?
ഞാന്‍: അറിയത്തില്ല
സന്തോഷ്‌: ഹിപ്നോട്ടിസത്തിലെ outer layer നു പുറത്തുള്ള ഒരു nostalgication ആണത്
************* . ഞാന്‍ : ഓഹോ
സന്തോഷ്‌ : ഇതിനകത്ത് നമ്മുടെ inner mind ലെ sator നെ തിരിച്ചു പൊയന്റില്‍ നിര്‍ത്തും
ഞാന്‍ : അപ്പോള്‍ സുണ്ടോഫി method ?
സന്തോഷ്‌ : അതിനെക്കാള്‍ powerful ആണിത്
....... സന്തോഷ്‌ വായ്‌ തോന്നുന്നതു എന്തെക്കൊയോ പറഞ്ഞു . അവസാനം ഞാന്‍ പറഞ്ഞു . നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം .
അങ്ങനെ ഞാന്‍ ഹിപ്നോട്ടൈസ് ചെയ്യപെടാന്‍ കിടന്നു . സന്തോഷ്‌ എന്റെ മുഖത്തിനു മുകളില്‍അവന്റെ കൈ കൊണ്ട് നാരങ്ങാ പിഴിയുന്ന മാതിരി എന്തൊക്കെയോ ആങ്ങ്യം കാണിച്ചു കൊണ്ടിരുന്നുഎന്നിട്ട് സോമന് മനസിലാകാത്ത രീതിയില്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ മാതിരി പറഞ്ഞു .
അതുവരെ വളരെ കൌതുക പൂര്‍വ്വം നോക്കിക്കൊണ്ടിരുന്ന സോമന്‍ ഇപ്പോള്‍ വിശ്വാസത്തിന്റെപരകോടിയില്‍ എത്തിയിരുന്നു. ഞാന്‍ ചിരിയുടെയും . ചിരി വന്നെങ്ങിലും ഞാന്‍ വളരെ ഗൌരവപൂര്‍വ്വംഉറങ്ങുന്നതായി ഭാവിച്ചു . ഞാന്‍ പൂര്‍ണമായും ഹിപ്നോട്ടൈസ് ചെയ്യപ്പെന്നു എന്ന് സന്തോഷ്‌സോമനോട് പറഞ്ഞു . സോമന്‍ എന്തോ ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സന്തോഷ്‌ പെട്ടെന്ന് വിരല്‍ചുണ്ടില്‍ വെച്ച് മിന്ടെരുത് എന്ന് പറഞ്ഞു. എന്നിട്ട് എന്നോട്
.
സന്തോഷ്‌ : നിങ്ങള്‍ പൂര്‍ണമായും ഉറങ്ങി കഴിഞ്ഞു
ഞാന്‍ : ങ്ങും
എങ്ങും നിശബ്ദത . ഏതോ അമ്പലത്തില്‍ നിന്നും ഭക്തി ഗാനത്തിന്റെ വീചികള്‍ അവിടെ ഒഴുകി വന്നുകൊണ്ടിരുന്നു .
സന്തോഷ്‌ : ഇപ്പോള്‍ നിനക്ക് എന്ത് തോന്നുന്നു ?
ഞാന്‍: ഏതോ ...അമ്പലത്തിനടുത്തു ആണ് ഞാന്‍ .. ( ഞാന്‍ വളരെ പതുക്കെ പറഞ്ഞു )
ഞാന്‍ തകര്‍ത്തഭിനയിച്ചു
സോമന്‍ വളരെ പതുക്കെ സന്തോഷിനോട് : ലൈന്‍ ഉണ്ടോ എന്ന് ചോദീര്
സന്തോഷ്‌ ചിരി അമര്‍ത്തി കൊണ്ട് : നമ്മള്‍ ദുരുപയോഗം ചെയ്യരുത് .
എന്നിട്ട് സന്തോഷ്‌ എന്നോട് " കം ബാക്ക് , കം ബാക്ക് " എന്ന് പറഞ്ഞു കൊണ്ട് വിരലുകള്‍ ഞൊട്ടി .
ഞാന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ ഞെട്ടി ഉണര്‍ന്നു എന്നിട്ട് ചോദിച്ചു " എത്ര നേരം കഴിഞ്ഞു?"
സോമന്‍ എന്നോട് : അട നീ ഒന്നും അറിഞ്ഞില്ലേ ?
ഞാന്‍ : ഇല്ല .
ഇപ്പോള്‍ സോമന്റെ വിശ്വാസം 100 %.!
സോമന്റെ മനസ്സില്‍ പല വിധ ചിന്തകള്‍ കടന്നു പോയി . ഹിപ്നോട്ടിസം പഠിച്ചാല്‍ പലരിലുംതനിക്കു ഇത് പ്രയോഗിക്കാം .
തന്നെ ഹിപ്നോട്ടിസം പഠിപ്പിക്കണം എന്നായി സോമന്‍ . സന്തോഷിനു പുറകെ കൂടി . പഠിക്കുന്നത്ഡിഗ്രിക്ക് ആണെങ്കിലും നാക്ക് കൊണ്ട് Ph .D എടുത്ത സന്തോഷ്‌ . സോമനെ ഹിപ്നോട്ടിസം പഠിപ്പിച്ചുതുടങ്ങി. അവിടെ അപ്പോള്‍ അല്‍പ്പം വെട്ടം കൂടിയോ എന്നെനിക്കു ഒരു സംശയം . അപ്പോഴാണ്‌ ഞാന്‍കണ്ടത് , സോമന്റെ കണ്ണില്‍ അത്ഭുതവും ആകാംഷയും കൊണ്ട് ബള്‍ബ്‌ കത്തി നില്‍ക്കുന്നു .
സന്തോഷിന്റെ ക്ലാസ്സ്‌ വളരെ രസമായിരുന്നു . അവന്‍ എന്തെക്കൊയോ പറഞ്ഞു കൊണ്ടിരുന്നു ..
സന്തോഷ്‌ : അപ്പോള്‍ സോമന്‍ നമ്മള്‍ ബേസിക് ആയി അറിഞ്ഞിരിക്കേണ്ട കാര്യം നമ്മളിങ്ങനെകണ്ണടക്കുമ്പോള്‍ ഒരു ഇരുട്ട് നമ്മുടെ കണ്ണില്‍ ഇങ്ങനെ വരും
സോമന്‍ : സരിയാണ്‌
ഞാനും സമ്മതിച്ചു ,ഇരുട്ട് വരും.
നമുക്ക് റൂമില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞതനുസരിച്ചു ഞങ്ങള്‍ മൂന്നു പേരും റൂംകളിലേക്ക് നീങ്ങിതുടങ്ങി .
സന്തോഷ്‌ എന്തൊക്കെയോ വിവരക്കേടുകള്‍ സോമനോട് പറഞ്ഞുകൊണ്ടിരുന്നു .ആകാംഷഭരിതനായി സോമന്‍ അതെല്ലാം കേട്ട് തല കുലുക്കി കൊണ്ടിരുന്നു. terrace ന്റെ steps ഇറങ്ങിവന്നപ്പോള്‍ കറന്റ്‌ പോയി . അപ്പോള്‍ ഞാന്‍ പറഞ്ഞു . ഇപ്പോള്‍ കണ്ണടക്കാതെ തന്നെ ഇരുട്ട് വന്നു .
ഞങ്ങള്‍ മൂന്നു പേരും സന്തോഷിന്റെ റൂമില്‍ എത്തി . സന്തോഷ്‌ മെഴുകുതിരി കത്തിച്ചു . സന്തോഷിന്റെക്ലാസ്സു തുടരുന്നതില്‍ താല്പര്യം കാണിച്ചില്ല . പക്ഷെ സോമന്‍ വിടുന്ന മട്ടില്ല . പുള്ളിക്ക് എല്ലാംപഠിക്കണം . അപ്പോള്‍ റൂമിലേക്ക്‌ അജയ് , റിനു, എന്നിവരും മറ്റു പലരും വന്നു . അവര്‍ക്ക് കാര്യംമനസ്സിലായി . സന്തോഷ്‌ സോമനെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് .
ക്ലാസ്സ്‌ എടുത്തു മടുത്ത സന്തോഷ്‌ സോമനോട് പറഞ്ഞു . ഇനി പ്രാക്ടിക്കല്‍ ഞാന്‍ സോമനെ ഒന്ന്ഹിപനോടിസ് ചെയ്യാന്‍ പോവുകയാണ്
അട അത് വേണ്ടെട സോമന്‍ ഒഴിഞ്ഞു മാറി
അത് പറ്റില്ല ഞാന്‍ ഇപ്പൊ തന്നെ ചെയ്യാം
സോമന്‍ പെതുക്കെ എഴുന്നേറ്റു പോകുവാന്‍ തുടങ്ങി
പക്ഷെ അതിനു മുന്‍പ് തന്നെ അജയ് റിനു എന്നിവരുടെ കരാള ഹസ്തങ്ങളില്‍ സോമന്‍ പെട്ട്കഴിഞ്ഞിരുന്നു .
സോമന്‍ കുതറി മാറാന്‍ നോക്കി പക്ഷെ അവര്‍ സോമനെ ബലമായി കട്ടിലില്‍ പിടിച്ചു കിടത്തി . അപ്പോള്‍ തന്നെ സന്തോഷ്‌ സോമന്റെ മുഖത്ത് നാരങ്ങാ പിഴിഞ്ഞ് തുടങ്ങിയിരുന്നു
കുതറി എഴുന്നേല്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴായി . സന്തോഷിന്റെ വിരലുകള്‍ തന്നെഹിപനോടിസ് ചെയ്യാന്‍ പോവുകയാണെന്ന നഗ്ന സത്യം സോമന്‍ തിരിച്ചറിഞ്ഞു . തന്റെ തല രണ്ടുസൈടിലേക്കും പെന്‍ഡുലം പോലെ വെട്ടിച്ചു സോമന്‍ അലറി... ഞാന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂല്ല !! ഞാന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂല്ല !! ഞാന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂല്ല !!
ഇത് കേട്ട് സന്തോഷ്‌ ഉത്സാഹ ഭരിതനായി . " സോമന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂ " .
അജയ് പറഞ്ഞു : ഇവന്റെ എല്ലാ രഹസ്യങ്ങളും ഇന്ന് പുറത്തു വരും ,സോമന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂ .
അവസാനം തന്റെ മുഴുവന്‍ ശക്തിയും എടുത്തു സോമന്‍ എല്ലാവരുടെയും പിടി വെട്ടിച്ചു തന്റെമുറിയിലേക്ക് ഓടി .
പിന്നെ മുറിയില്‍ നടന്നത് ചിരിയുടെ ഒരു മാലപ്പടക്കമായിരുന്നു എല്ലാവരും കിടന്നും തറയില്‍കുത്തി ഇരുന്നും ചിരിക്കുന്നു . പത്തു മിനിട്ടോളം എല്ലാവരും ചിരിച്ചു . ആരോ ചിരിച്ചു ബോധം കെട്ടു . അയാളെ കുലുക്കി ഉണര്‍ത്തിയപ്പോള്‍ അയാള്‍ ഉറക്കെ പറഞ്ഞു .ഞാന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂല്ല !!

2 comments:

  1. Pakshae ee somanae njan orkkunilla.... nee sureshintae karyamano ee parayunnae....?

    ReplyDelete