Monday, December 6, 2010

മുട്ടയെടുപ്പ് -മെസ്സിലെ മെസ്സ്

മുട്ടയിടല്‍ കോഴികള്‍ ആണ് നടത്തുന്നതെങ്കില്‍ മുട്ടയെടുപ്പ് ബാനിയാണ് നടത്തുന്നത് .
സ്ഥലം ഹോസ്റ്റല്‍ മെസ്സ് . മെസ്സില്‍ വൈകുന്നേരം ചപ്പാത്തിയുടെ കൂടെ ഒരു മുട്ട കറി യും കാണും എല്ലാ പാത്രത്തിലും ഒരു മുട്ടയും കുറച്ചു കറി യും വിളമ്പി വെച്ചിരിക്കും . എല്ലാവരും ഇരിക്കുന്നതിനു അനുസരിച്ച് രഘു അണ്ണനോ വര്‍ഗീസോ ചപ്പാത്തി വിളമ്പും .
ഹോസ്റ്റലില്‍ B.Ed പഠിക്കുന്നവരും താമസിക്കുന്നുണ്ട് . ഞങ്ങള്‍ ഡിഗ്രീക്കാര്‍ അവരെ കിളവന്മാര്‍ എന്നാണ് വിളിച്ചിരുന്നത്‌ . ബാനി കഴിക്കാന്‍ ഇരിക്കുന്നത് അവരുടെ കൂടെ വെല്ലോം ആണെങ്കിലാണ് മുട്ടയെടുപ്പ് നടക്കുന്നത് .
ചെറുപ്പത്തിന്റെ ആവേശത്തില്‍ രക്തം തിളയ്ക്കുന്ന ഞങ്ങള്‍ക്ക് ഒരു മുട്ട ഒന്നും ആവില്ല . എന്നാല്‍ കിളവന്മാര്‍ക്ക് മുട്ടയുടെ ആവശ്യമില്ല എന്നതാണ് ബാനിയുടെ ലൈന്‍ .
മുട്ടയെടുപ്പ് പ്രക്രിയ ഇങ്ങനെയാണ് :
ആദ്യമായ് ഒരു ഇരയെ നോട്ടമിടുക . നോട്ടമിട്ട ഇരയെ വീക്ഷിക്കുക . എന്നിട്ട് സ്വന്തം പാത്രത്തിലെ മുട്ട ഉള്ളം കൈയ്യില്‍ എടുത്തു പിടിക്കുക . കൈയ്യില്‍ കറി ഒക്കെ പരണ്ടിരിക്കണം .
അടുത്തതായി ഈ മുട്ട ഇരയുടെ നേര്‍ക്ക്‌ നീട്ടുക . എന്നിട്ട് ചോദിക്കുക - മുട്ട വേണോ? ആ മുട്ടയുടെ പരുവം കണ്ടാല്‍ ഇരയല്ല, അതിട്ട കോഴി പോലും പറയും അതെന്റെ മുട്ടയല്ല , എനിക്ക് വേണ്ട എന്ന് .
ഭാവി അദ്ധ്യാപകന്‍ ഒരു പൂര്‍ണ്ണ അധ്യാപകന്റെ നിഷേധ ഭാവത്തില്‍ പറയും " എനിക്ക് മുട്ട വേണ്ടാ "
പിന്നെയാണ് ഏറ്റവും പ്രധാന ഐറ്റം . ബാനി സ്വന്തം മുട്ട പാത്രത്തില്‍ ഇടുന്നു . കൈ നീട്ടി ഇരയുടെ പാത്രത്തിലെ മുട്ടയും എടുത്തു സ്വന്തം പാത്രത്തില്‍ വെക്കുന്നു . ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് അറിയാത്ത ഇര . അടുത്ത നിമിഷം എന്റെ മുട്ടാ ...എന്ന് പറഞ്ഞുകൊണ്ട് നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ പോകുമ്പോള്‍ ബാനി വളരെ വിദ്ധമായി മുട്ടകള്‍ മൂടി വെക്കുന്നു .
സ്വന്തം മുട്ട നഷ്ടപ്പട്ട പരിഭ്രാന്തിയില്‍ അയാള്‍ ബഹളം വെക്കുകയയിരിക്കും . പത്രോസ് മാനേജര്‍ അവിടെങ്ങാനം ഉണ്ടെങ്കില്‍ പുള്ളി ചിലപ്പോള്‍ ഈ പ്രശ്നത്തില്‍ ഇടപെടും . ഫുള്‍ കഷണ്ടിയായി മുട്ട മാതിരി തലയുള്ളതിനാലും, ഭാവി ആദ്യാപകനും ഇപ്പോഴത്തെ വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രശ്നമായതിനാലും പുള്ളിയാണ് ഇതില്‍ ഇടപെടാന്‍ പറ്റിയ ഹെഡ് ഓഫ് ദി Department ( മുട്ടത്തല എന്നല്ല) .
ബാനി പറയും : മുട്ട വേണ്ട എന്ന് പറഞ്ഞു എനിക്ക് തന്നിട്ടാണ് ഞാന്‍ മേടിച്ചത് . കൂടെ ഉള്ളവരും സമ്മതിക്കും അയാള്‍ "മുട്ട വേണ്ടാ" എന്ന് പറഞ്ഞു..
ഒരു additional മുട്ട കൊണ്ടുവന്നു ഇരയ്ക്ക് കൊടുക്കുകയോ മറ്റോ ചെയ്യാറുള്ള മാനേജര്‍ ഒരു ദിവസം ഒരു ഭൂലോക തത്വവും പറഞ്ഞു കടന്നു കളഞ്ഞു എന്താണ് ആ തത്വം എന്നല്ലേ : " അനവനവന്റെ മുട്ടകള്‍ അവനവന്‍ സൂക്ഷിക്കണം "....

വാല്‍ക്കഷണം : ഇതിനോടകം തന്റെ മുട്ടകള്‍ ആരും എടുക്കാതിരിക്കാന്‍ ബാനി അതില്‍ സ്വന്തം ഉമിനീരിനാല്‍ ഒപ്പിട്ടിരിക്കും !

No comments:

Post a Comment