തേര്‍ഡ് dc ഡേ .. വരുന്നു . എല്ലാവര്ക്കും അര്മാതിക്കാനും പൂണ്ടു വിളയാടാനും പറ്റിയ ദിവസം .
ഹോസ്റ്റലില്‍ ഉള്ള ചിലര്‍ക്ക് തേര്‍ഡ് dc ഡേക്ക് ഒരു നാടകം നടത്തണം എന്ന തോന്നല്‍ . അങ്ങനെഅജയ്, ഐപ്പ് തുടങ്ങി ചിലര്‍ കൂടി നാടകം നടത്താന്‍ തീരുമാനിച്ചു . ഒരു നാടകം നടത്താന്‍ മിനിമം ഒരുകഥയോ അറ്റ്ലീസ്റ്റ് കുറച്ചു Dialog എങ്കിലും വേണം എന്ന കാര്യം അവര്‍ ഓര്‍ത്തില്ല . അങ്ങനെതീരുമാനം എടുത്തു കഴിഞ്ഞപ്പോള്‍ ആണ് ആരുടെയോ തലയില്‍ ബള്‍ബ് കത്തിയത് "എടാ നാടകംനടത്താന്‍ നമ്മുടെ കയ്യില്‍ നാടകം ഒന്നും ഇല്ലല്ലോ " അപ്പോഴാണ് ക്രിസ്മസ്സിനു അലങ്കാര ബള്‍ബുകള്‍കത്തുന്ന മാതിരി എല്ലാവരുടെയും തലയില്‍ ബള്‍ബ് കത്തിയത് .ഒരു കഥ വേണം എല്ലാവരും ചിന്തിച്ചുഅങ്ങനെ ചിന്തിച്ചു ചിന്തിച്ചു എല്ലാവരും ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയില്‍ ഉസ്താദ് അല്‍ബനാന ഖാന്‍ . കാര്യമറിയിച്ചപ്പോള്‍ ഉസ്താദ് ഒന്ന് ചിരിച്ചു . എന്നിട്ട് ചോദിച്ചു " എത്ര നാടകം വേണംനിങ്ങള്ക്ക് " എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു . എന്നിട്ട് ഉസ്താദ് പുലിയാണ്എന്ന ഭാവത്തില്‍ പുരികം ഉയര്‍ത്തി ,ചുണ്ട് പുളുത്തി തലയാട്ടി .
ഉസ്താദ് : ഞാന്‍ പണ്ട് ചെയ്തൊരു നാടകമുണ്ട് , പക്ഷെ അല്‍പ്പം വയലന്‍സ് കൂടുതലാണ് .
ഞങ്ങള്‍: ഏതായാലും കുഴപ്പമില്ല പറ .
ഉസ്താദ്: അതിന്റെ പേരാണ് ചോരക്കു പകരം ചോര
ഉസ്താദ് നാടകം വിശദീകരിച്ചു : ആദ്യം സ്റ്റേജില്‍ കിടു കിടിലന്‍ മ്യൂസിക് . എല്ലാവരും ഞെട്ടി ത്തരിച്ചു പൊട്ടിത്തെറിക്കണം . അപ്പോള്‍ സ്റ്റേജില്‍ രണ്ടു സൈഡില്‍ നിന്നും രണ്ടു സംഘം ആളുകള്‍ കടന്നുവരണം .ഓരോ സംഘത്തിനും ഓരോ നേതാക്കള്‍ വേണം
നേതാവ് 1 : എടാ നിന്നെയെല്ലാം ഇന്ന് സൂപ്പാക്കുമെടാ
നേതാവ് 2 : ചോരക്കു പകരം ചോര അതാണ് ഞങ്ങളുടെ പോളിസി
രണ്ടു സംഘങ്ങളും അലറി അടുക്കുന്നു . സ്റ്റേജ് ന്റെ മധ്യ ഭാഗത്ത് വന്നു രണ്ടു സംഘങ്ങളും സ്റ്റോപ്പ്‌ചെയ്യുന്നു
നേതാവ് 1 : ചോരക്കു പകരം ചോര അതാണ് ഞങ്ങളുടെയും പോളിസി
ഇത്രയും പറഞ്ഞിട്ട് നേതാവ് 1 തന്റെ ജുബ്ബയുടെ കീശയില്‍ നിന്നും ചോര എന്നെഴുതിയ ചുവന്നവെള്ളമുള്ള ഒരു കുപ്പി എടുത്തു നേതാവ് 2 നു കൊടുക്കുന്നു . നേതാവ് 2 ഉം അതുപോലെ ചെയ്യുന്നു
അപ്പോള്‍ എല്ലാവരും സ്റ്റേജില്‍ നിശ്ചലമായി നില്‍ക്കുമ്പോള്‍ കര്ടന്‍ വീഴുന്നു . പുറകെ announcement ചോരക്കു പകരം ചോര ഇവിടെ പൂര്‍ണമാകുന്നു .
കഥ കേട്ട എല്ലാവരും സിംഹത്തിന്റെ മടയില്‍ നിന്നും പുറത്തു കടന്നു തുടങ്ങി .
ഉസ്താദ് വിടുന്ന മട്ടില്ല . എന്താ ആരും ഒന്നും മിണ്ടാത്തെ ഇത് ഇഷ്ട്ടപെട്ടില്ലെങ്ങില്‍ വേണ്ട ,കിടിലന്‍വേറെയുണ്ട് . ദേശസ്നേഹം ഉണര്‍ത്തുന്നത് അതിന്റെ പേര് " മാതൃഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം "
ഉസ്താദ് തുടര്‍ന്നു: ആദ്യം സ്റ്റേജ് നടുവില്‍ ഒരു കസേരയില്‍ ഒരാള്‍ മാതൃഭൂമി പത്രം വായിച്ചുകൊണ്ടിരിക്കണം . രണ്ടു സൈഡില്‍ നിന്നും രണ്ടു മല്ലന്മാര്‍ സ്റ്റേജില്‍ കടന്നു വരണം . ഒരാള്‍ പട്ടാളവേഷമായിരിക്കണം .......................................
ബാക്കി കഥ കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല .എല്ലാവരും ഓടി ,എങ്ങും തീരാത്ത ഓട്ടം . അവസാനം ഒരു പിടി പച്ച മണ്ണ് ..സോറി ഒരു ഗ്ലാസ് പച്ച വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ ആണ്ശ്വാസം നേരെ വീണത് .
സബരോണ്‍ കി സിന്ദഗി കഭി നയി ..പിന്നെ ബാക്കിയുള്ള സാധനങ്ങള്‍ ........
Tuesday, December 7, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment