ബാനിക്കഥകള്‍ പോലെ തന്നെ അക്കാലത്ത് ഫേമസ് ആയിരുന്നു ബാനിയുടെ Quotes
അങ്ങനെ ഉള്ള 2 Quotes ആണ് ഇവിടെ പറയുന്നത്
ഒരു ദിവസം ഞാനും സെബിനും ഐപ്പും തമ്മില്‍ തര്‍ക്കമായി ആരാണ് ഏറ്റവും കൂടുതല്‍ ക്ലാസ്സ് കട്ട് ചെയ്യുന്നതു എന്ന് . എല്ലാവര്ക്കും അവരവരാണെന്നു സ്ഥാപിക്കണം . അന്ന് ഞങ്ങളെ ഇംഗ്ലീഷ് (ആണെന്ന് തോന്നുന്നു ) പഠിപ്പിക്കുന്ന ഒരു ജോണ്‍ മാത്യു സാര്‍ ഉണ്ടായിരുന്നു . പുള്ളിയുടെ ക്ലാസ്സ് ആഴ്ചയില്‍ ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂ . സെബിന്‍ പറഞ്ഞു . ഞാന്‍ ഈ വര്ഷം ഇതുവരെ ആകെക്കൂടി അങ്ങേരുടെ അഞ്ചോ ആറോ ക്ലാസ്സില്‍ മാത്രമേ കേറിയിട്ടുള്ളൂ .
ഞാന്‍ പറഞ്ഞു കൂടിപോയാല്‍ ഞാന്‍ 4 ക്ലാസ്സില്‍ കേറിയിട്ടുണ്ടാവും.
ഐപ്പ് പറഞ്ഞു പോടെ പോടെ ഞാന്‍ അങ്ങേരുടെ ഒറ്റ ക്ലാസ്സില്‍ മാത്രമേ ഇരുന്നിട്ടുള്ളൂ പിന്നെ അങോട്ട് കേറിയിട്ടില്ല . ഐപ്പ് വിജയഭാവത്തില്‍ ഇരുന്നു . ഇത് കേട്ടിരുന്ന ബാനിക്ക് ദേഷ്യം വന്നു . ബാനി ചോദിച്ചു "" ഈ ജോണ്‍ മാത്യു സാര്‍ ആരാ !?""
പിന്നെ ആരും അവിടെ തര്‍ക്കിച്ചില്ല !!
വേറൊരു ദിവസം ഞങ്ങളുടെ ഫിസിക്സ് ബാച്ചില്‍ ബിനോയ് വന്നു പറഞ്ഞു ഇനി മുതല്‍ Y.George സാര്‍ എടുക്കേണ്ട പോഷന്‍സ് Y.Mathew സര്‍ ആയിരിക്കും എടുക്കുന്നത് . അത് കേട്ട് ബാനി ഉറക്കെ " whY Y Mathew whY not Y George?" ഇത് പിന്നെ ഫിസിക്സിലെ കുറെ നാളത്തെ ആപ്ത വാക്യം ആയിരുന്നു .
Wednesday, December 8, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment