Thursday, June 19, 2014

ഒരു ഫുട്ബോൾ ദുരന്തം

ഒരു ഫുട്ബോൾ ദുരന്തം
ഈ ദുരന്തം നടക്കുന്നത് ഞങ്ങൾ ഫസ്റ്റ് ഇയർ ഡിഗ്രിക്ക്  പഠിക്കുമ്പോൾ ആണ് .മാറക്കാന ദുരന്തം മാതിരി ഒരു മറക്കാനാവാത്ത ദുരന്തം ആയിരുന്നു അത് .അന്ന്  ഒരു ശനിയാഴ്ച ഞങ്ങളിൽ ചിലര്  സെക്കണ്ട് ഇയർ ഡിഗ്രീയിലെ കുറെ പിള്ളാർകെതിരെ ഫുട്ബോൾ കളിച്ചു. അതിൽ ഞങ്ങൾ 5-2 എന്ന ഗോൾ നിലയിൽ  വിജയിച്ചു. ഇതിൽ എന്താണ് ദുരന്തം എന്നല്ലേ . ഇനിയാണ് കഥ തുടങ്ങുന്നത് .
തോൽ‌വിയിൽ അപമാനിതരായ രണ്ടാം വര്ഷ വിദ്യാർഥികൾ അടുത്ത ശനിയാഴ്ച അടുത്തൊരു കളിക്കായി ഞങ്ങളെ ക്ഷണിച്ചു .1998 ലോകകപ്പ്‌ ജസ്റ്റ്‌ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു അത് .ലോക കപ്പിലെ മിക്കവാറും എല്ലാ കളിക്കാരും  എല്ലാവര്ക്കും സുപരിചിതർ. റിനു ഒരു പദ്ധതി പറഞ്ഞു . ഇന്ന് മുതൽ അടുത്ത കളി വരെ നാമെല്ലാവരും നമ്മടെ പേര് മാറ്റണം. ലോക കളിക്കാരുടെ പേരില് ആയിരിക്കണം നമ്മൾ പരസ്പരം വിളിക്കാൻ . എല്ലാവര്ക്കും അവരവർക്കിഷ്ട്ടപ്പെട്ട കളിക്കാരെ തിരഞ്ഞെടുക്കാം .നമ്മൾ പരസ്പരം ഈ പേരുകൾ വിളിക്കുന്നത്‌ കേട്ട് അവന്മാരൊന്നു ഞെട്ടട്ടെ . റോബർട്ടോ കാര്ലോസിനെ ടോണി എടുത്തു അങ്ങനെ പലരും പല നാമങ്ങളും സ്വീകരിച്ചു . ചിലി തകർത്തു കളിച്ച ഒരു ലോക കപ്പയിരുന്നു അത് . ചിലിയിലെ താരങ്ങളായ സലാസിനെ അജയും അക്യുനയെ വിജയും  തിരഞ്ഞെടുത്തു. ഇവര എപ്പോ കണ്ടാലും സലാസ് ....അക്യുനാ.. എന്ന് പരസ്പരം വിളിച്ചു തുടങ്ങി . ഇത് കേൾക്കുമ്പോൾ ഡാനിക്ക്  ചൊറിഞ്ഞു  വരും . ഒന്ന് നിർതെടാ ഒരു സാലാസും അക്യുനയും . അപ്പോൾ അവർ പിന്നെയും ഉറക്കെ വിളിക്കും സലാസ് ...അക്യൂനാ ...
അങ്ങനെ ഞങ്ങൾ ഒരാഴ്ച പരസ്പരം വട്ട പേരുകൾ വിളിച്ചു, പ്രത്യേകിച്ചു രണ്ടാം വർഷക്കാർ അടുത്ത് എങ്ങാനം ഉണ്ടെങ്കിൽ. ഞങ്ങൾ കളിക്കാനുള്ള ടീമിനെ സെലക്ട്‌ ചെയ്യുകയും ക്രിക്കറ്റിൽ പണ്ടെങ്ങോ വിക്കറ്റ് കീപ്പർ ആയിരുന്നു എന്ന് അവകാശപെട്ട ഒരു മഹാനെ ഗോളി ആയി നിയമിക്കുകയും ചെയ്തു .ഫുട്ബോൾ നന്നായി അറിയാം എന്ന് അവകാശപ്പെട്ട വാട്മാനെ ( ഇദ്ദേഹത്തെ വാട്മാൻ എന്ന് വിളിക്കുന്നത്‌ ഇദ്ദേഹം ഇപ്പോഴും ഇംഗ്ലീഷ് സംസാരിക്കണം എന്ന ആഗ്രഹത്താൽ What man ? Whats up  man? എന്ന് പറഞു കൊണ്ട് നടന്നിരുന്നതിനാലാണ്)  ഫോർവേഡ് ആയി നിയമിക്കുകയും ചെയ്തു.
അങ്ങനെ കളി ദിവസം വന്നെത്തി . എല്ലാവരും ആവേശത്തോടെ മെസ്സിൽ പ്രാതൽ കഴിക്കാൻ പോയി . പ്രാതലിനു ശേഷം കളി തുടങ്ങും.അങ്ങനെ ഞങ്ങൾ ഫുഡ്‌ കഴിച്ചുകൊണ്ടിരുന്നപോൾ ആണ് ഞങ്ങടെ കൂടെ ഉള്ള രണ്‍ജി ഒരു കാര്യം എതിര് ക്യാമ്പിൽ നിന്നും ചോർത്തി  തന്നത് .
എടാ അവന്മാര് കോളേജ് ടീമിൽ നിന്നും കുറെ പേരെ ഇറക്കിയുട്ടുണ്ട്  , കഴിഞ്ഞ തവണ കളിക്കാത്ത കുറെ പുലികളും ഉണ്ട് . മാത്രമല്ല തേർഡ് DC  യിൽ നിന്നും മില്ട്ടനും കളിക്കുന്നുണ്ട് . ഇത് കേട്ട് റിനുവിനു ഒരു കുലുക്കവും ഇല്ല . റിനു  പറഞ്ഞു : അവന്മാര് ആരെ വേണമെങ്കിലും ഇറക്കിക്കോട്ടേ , ലോകോത്തര കളികാരല്ലേ നമ്മുട കൂടെ ഉള്ളത് . ഇത് കേട്ടിട്ട് കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന പ്രീഡിഗ്രീ പിള്ളേർ സംശയത്തോടെ രിനുവിനെ നോക്കി . അവരോടായി റിനു പറഞ്ഞു : ദോ  ആ ഇരുന്നു പുട്ടും പഴവും കഴിക്കുന്നതാണ്  റൊണാൾഡോ അതിന്റെ ഇപ്പുറത്തിരുന്നു ചായ കുടിക്കുന്നത് ഏരിയൽ  ഒര്ട്ടെഗ . അതോടെ അവന്മാരുടെ സംശയം തീര്ന്നു. അവർ സഹതാപത്തോടെ  രിനുവിനെ നോക്കി.
അങ്ങനെ ആ ശനിയാഴ്ച കളി തുടങ്ങി. ഇവാനിയോസ് കോളേജിന്റെ വിശാലമായ ഗ്രൗണ്ടിൽ .....തുടരും
 കളിയിൽ ആദ്യം എല്ലാവരും ആവേശത്തോടെ കളിച്ചു .ഞങ്ങളുടെ ഗോൾപോസ്റ്റിൽ 2 ഗോൾ  കയറിയപ്പോൾ കളിയുടെ ഗതി എല്ലാവര്ക്കും പിടി കിട്ടി . പിന്നെ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് ഗോൾ കയറിക്കൊണ്ടിരുന്നു . പകുതി വരയുടെ അടുത്ത് നിന്നും മില്ടൻ അടിച്ച പന്ത് പതുക്കെ ഉരുണ്ടുരുണ്ട്‌ ഗോൾ  പോസ്റ്റിന്റെ ഒരു സൈഡിൽ കൂടെ ഗോളിലേക്ക് പോകുന്നു . നമ്മുടെ മഹാനായ വിക്കറ്റ് കീപേർ ഗോളി അനങ്ങാതെ മറ്റേ സൈഡിൽ നില്ക്കുന്നു . അദ്ദേഹത്തിന്റെ നില്പ്പ് കണ്ടാൽ ഇതെന്റെ ബോൾ അല്ല എനിക്കത് വേണ്ട എന്റെ ബോൾ ഇതിലും ചെറുതാണ് എന്ന മട്ടിൽ ആണ് . അത് കണ്ടു ആരോ പറഞ്ഞു പാവം ഗോളി അവനും കുറച്ചു റസ്റ്റ്‌ ഒക്കെ എടുക്കണ്ടേ . ഇത് കേട്ട പോത്തന്  കലി  കയറി. കളിക്കിടെയിലാണോഡാ #$%^@ ഗോളി റസ്റ്റ്‌ എടുക്കുന്നത് *&^## . അങ്ങനെ കുറെ കഴിഞ്ഞപ്പോൾ ആര്ക്കോ ഹാഫ് ടൈം എടുക്കണമെന്ന് തോന്നി . ഗോൾ അടിച്ചു മടുത്തതിനാൽ മറ്റവരും അതിനു സമ്മതിച്ചു .
ഹാഫ് ടൈം കഴിഞ്ഞു കളി തുടങ്ങി . പന്ത്  പകുതി വര കഴിഞ്ഞു അവരുടെ സൈഡിൽ പോകുന്നതേയില്ല . അപ്പോഴാണ്‌ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച ഞങ്ങൾ കണ്ടത് . മറ്റവന്മാരുടെ ടെഫെന്ടെർമാരായ അരുണ്‍ ആർ എസ്സും സംഘവും  അവരുടെ ഗോൾ  പോസ്റ്റിന്റെ മുന്നില് വട്ടത്തിൽ ഇരുന്നു ചീട്ടു കളിക്കുന്നു . ഞങ്ങളുടെ ഫോർവേഡ് വാട്മാൻ അവരുടെ അടുത്ത് കുത്തി ഇരിക്കുന്നു. അങ്ങനെ കുറെ ഏറെ ഗോളുകൾ ഏറ്റു വാങ്ങി കളി തീര്ന്നു. കളി കഴിഞ്ഞു തിരിച്ചു നടന്നു പോകുമ്പോൾ ആര്ക്കോ സംശയം . എടാ നമ്മൾ എത്ര ഗോളിനാടാ തോറ്റത് . സെബിൻ പറഞ്ഞു അഞ്ചു വരെ ഞാൻ എണ്ണി പിന്നെ എണ്ണിയില്ല . അവസാനം രെന്ജി  കൃത്യമായ കണക്കു പറഞ്ഞു 12-0 . എവിടെ നിന്നോ ഒരു ദീന രോദനം ഉയര്ന്നു ..അക്യൂനാാാ ...അരേ സലാാാാാ .സ് ...

Thursday, December 9, 2010

പൊറോട്ടയും മുട്ടയും ഭാഗം 1

ഹിന്ദിയോട് പണ്ടേ ഇഷ്ടമില്ലത്തിതിനാലും , മലയാളം പരീക്ഷ എഴുതി കൈ ഒടിഞ്ഞവരുടെ കഥന കഥകള്‍ കേട്ടിരുന്നതിനാലും പ്രീഡിഗ്രി മുതലേ എന്റെ സെക്കന്റ്‌ ലാംഗ്വേജ് ഫ്രഞ്ച് ആയിരുന്നു . പ്രീ ഡിഗ്രിക്ക് ഏത് വേണം സെക്കന്റ്‌ ലാംഗ്വേജ് എന്ന് അഡ്മിഷന്‍ നടത്തിയ ആള്‍ ചോദിച്ചപ്പോള്‍ ,മലയാളവും ഹിന്ദിയും വേണ്ട എന്ന് പണ്ടേ തീരുമാനിച്ചതിനാല്‍ , " എന്തൊക്കെയുണ്ട് ? എന്നായിരുന്നു എന്റെ മറു ചോദ്യം . ഇങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ഹോട്ടലില്‍ ഒക്കെ ആളുകള്‍ കഴിക്കാന്‍ ഇരിക്കുമ്പോള്‍ waiter വന്നു എന്ത് വേണം കഴിക്കാന്‍ എന്ന് ചോദിക്കുമ്പോള്‍ , എന്തൊക്കെ ഉണ്ട് എന്ന് നമ്മള്‍ ചോദിക്കുന്നതാണ് .
സിറിയക് , ഹിന്ദി , മലയാളം , ഫ്രഞ്ച് പുള്ളിക്കാരന്‍ ലിസ്റ്റ് നിരത്തി . സിറിയക്കിനു ചേര്‍ന്നാല്‍ മാര്‍ക്ക് വാരിക്കോരി തരാമെന്നും ,പിന്നെ ഈ മാര്‍ക്ക് രാവിലെയും ഉച്ചക്കും വൈകിട്ടും വലിച്ചു വാരി തിന്നു വയറു നിറയ്ക്കാമെന്നും പുള്ളിക്കാരന്‍ വാഗ്ദാനം ചെയ്തു. എന്റെ ബുദ്ധി ഉണര്‍ന്നു, എന്തെങ്ങിലും എഴുതിയാലല്ലേ നമുക്ക് മാര്‍ക്ക് കിട്ടുകയുള്ളൂ ( പിന്നീടത്‌ തെറ്റായിരുന്നു എന്ന് മനസിലായി ) മാത്രവുമല്ല എന്റെ ബുദ്ധി ഒക്കെ കണ്ടു ആരെങ്ങിലും എന്നെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയാല്‍ , അവിടെ ചെന്ന് " അണ്ണാ , ദാഹിക്കുന്നു ,കുടിക്കാന്‍ ഇച്ചിരി കൊക്കകോള താ " എന്ന് ആരോടെങ്ങിലും പറയണമെങ്ങില്‍ അല്‍പ്പം ഫ്രഞ്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ് . ഞാന്‍ പറഞ്ഞു " ഫ്രഞ്ച് ". കൂടെ വന്ന എന്റെ പിതാശ്രീ എന്നെ അടിമുടി ഒന്ന് നോക്കി . എന്നിട്ടൊരു ചോദ്യം " അപ്പൊ നിനക്ക് മാര്‍ക്ക് വേണ്ടേ? "
ഞാന്‍ " അത് പിന്നെ ഒരു പുതിയ ലാംഗ്വേജ് പഠിക്കുന്നെ നല്ലതല്ലേ ?" ( സത്യത്തില്‍ സംഭവിച്ചത് , ഫ്രഞ്ച് എന്ന് കേട്ടപ്പോള്‍ , ഫ്രഞ്ച് കിസ്സ്‌ , ഫ്രഞ്ച് ബാത്ത് തുടങ്ങിയ ഇഷ്ടമുള്ള കാര്യങ്ങള്‍ ഓര്‍മയില്‍ വന്നതും , ഫ്രഞ്ച് എന്ന് അറിയാതെ പറഞ്ഞു പോയതുമാണ്. ആരോടും പറയണ്ട ).
അങ്ങനെ ഞാന്‍ ഒരു ഫ്രഞ്ച് കാരനായി നാല് കൊല്ലം ivanios ഇല്‍ കഴിഞ്ഞു . ഞാന്‍ സെക്കന്റ്‌ ഇയര്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം . അപ്പോള്‍ ഫ്രഞ്ച് ക്ലാസ്സ്‌ എടുക്കുന്നത് മാത്യു അച്ചന്‍ ആണ് . അച്ചന്‍ ഫ്രാന്‍‌സില്‍ പോയി വന്നതിനു ശേഷം, ക്ലാസ്സില്‍ ഫ്രഞ്ച് അല്ലാതെ വേറൊന്നും പറയില്ല . ഞങ്ങള്‍ക്ക് അച്ചനോട്‌ വല്ലോം ചോദിക്കണം എങ്കില്‍ അത് ഫ്രെഞ്ചില്‍ ചോദിക്കണം . അതിനാല്‍ തന്നെ ക്ലാസ്സില്‍ ഞങ്ങള്‍ക്ക് അധികം സംശയങ്ങള്‍ ഒന്നും ഇല്ലായിരുന്നു . അച്ചന്‍ വല്ലപ്പോഴും ഞങ്ങളോട് " നീയൊക്കെ ഒന്നും പഠിക്കുന്നില്ല " എന്നോ " നിനക്കൊന്നും മാര്‍ക്ക് കിട്ടില്ല " എന്നൊക്കെ ഞങ്ങളോട് ഫ്രെഞ്ചില്‍ പറഞ്ഞാല്‍ . ഞങ്ങളുടെ ഉത്തരം ഉയി ഉയി ( yes ) എന്നോ , മേര്സി (thank you ) എന്നോ ആയിരുന്നു .
ക്ലാസ്സ്‌ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ആകെക്കൂടെ 4 ആമ്പിള്ളാരും പത്തു പണ്ട്രണ്ടു പെണ്‍പിള്ളാരും . ഈ പെന്പിള്ളാരെന്നു പറഞ്ഞാല്‍ എല്ലാ ബാച്ചിലെയും ഹാഷ് ബുഷ്‌ ആയിട്ടുള്ള കുറേപ്പേര്‍ . ഞങ്ങള്‍ 4 പേരില്‍ ആനന്ദ്‌ ഒരിക്കലും ക്ലാസ്സില്‍ കയറില്ല . ഇങ്ങനെ ഒന്നുക്ക് മൂന്നു വെച്ചുള്ള പെന്പിള്ളരുടെ കൂട്ടത്തില്‍ ഞങ്ങള്‍ പാവം മൂന്നുപേര്‍ വെയിറ്റ് ഒന്നും കളയാതെ മസില് പിടിച്ചു ഇരുന്നു ജീവിച്ചു പോയി .
പക്ഷെ ആ ദിവസം എല്ലാം തകര്‍ന്നു തരിപ്പണമായി !!!
(തുടരും ...)

Wednesday, December 8, 2010

2 ബാ(മി)നി കഥകള്‍

ബാനിക്കഥകള്‍ പോലെ തന്നെ അക്കാലത്ത് ഫേമസ് ആയിരുന്നു ബാനിയുടെ Quotes
അങ്ങനെ ഉള്ള 2 Quotes ആണ് ഇവിടെ പറയുന്നത്

ഒരു ദിവസം ഞാനും സെബിനും ഐപ്പും തമ്മില്‍ തര്‍ക്കമായി ആരാണ് ഏറ്റവും കൂടുതല്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നതു എന്ന് . എല്ലാവര്ക്കും അവരവരാണെന്നു സ്ഥാപിക്കണം . അന്ന് ഞങ്ങളെ ഇംഗ്ലീഷ് (ആണെന്ന് തോന്നുന്നു ) പഠിപ്പിക്കുന്ന ഒരു ജോണ്‍ മാത്യു സാര്‍ ഉണ്ടായിരുന്നു . പുള്ളിയുടെ ക്ലാസ്സ്‌ ആഴ്ചയില്‍ ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂ . സെബിന്‍ പറഞ്ഞു . ഞാന്‍ വര്ഷം ഇതുവരെ ആകെക്കൂടി അങ്ങേരുടെ അഞ്ചോ ആറോ ക്ലാസ്സില്‍ മാത്രമേ കേറിയിട്ടുള്ളൂ .
ഞാന്‍ പറഞ്ഞു കൂടിപോയാല്‍ ഞാന്‍ 4 ക്ലാസ്സില്‍ കേറിയിട്ടുണ്ടാവും.
ഐപ്പ് പറഞ്ഞു പോടെ പോടെ ഞാന്‍ അങ്ങേരുടെ ഒറ്റ ക്ലാസ്സില്‍ മാത്രമേ ഇരുന്നിട്ടുള്ളൂ പിന്നെ അങോട്ട് കേറിയിട്ടില്ല . ഐപ്പ് വിജയഭാവത്തില്‍ ഇരുന്നു . ഇത് കേട്ടിരുന്ന ബാനിക്ക് ദേഷ്യം വന്നു . ബാനി ചോദിച്ചു "" ഈ ജോണ്‍ മാത്യു സാര്‍ ആരാ !?""
പിന്നെ ആരും അവിടെ തര്‍ക്കിച്ചില്ല !!

വേറൊരു ദിവസം ഞങ്ങളുടെ ഫിസിക്സ്‌ ബാച്ചില്‍ ബിനോയ്‌ വന്നു പറഞ്ഞു ഇനി മുതല്‍ Y.George സാര്‍ എടുക്കേണ്ട പോഷന്‍സ് Y.Mathew സര്‍ ആയിരിക്കും എടുക്കുന്നത് . അത് കേട്ട് ബാനി ഉറക്കെ " whY Y Mathew whY not Y George?" ഇത് പിന്നെ ഫിസിക്സിലെ കുറെ നാളത്തെ ആപ്ത വാക്യം ആയിരുന്നു .

Tuesday, December 7, 2010

ഉസ്താദ്‌ അല്‍ ബനാന ഖാന്‍

തേര്‍ഡ് dc ഡേ .. വരുന്നു . എല്ലാവര്ക്കും അര്മാതിക്കാനും പൂണ്ടു വിളയാടാനും പറ്റിയ ദിവസം .
ഹോസ്റ്റലില്‍ ഉള്ള ചിലര്‍ക്ക് തേര്‍ഡ് dc ഡേക്ക് ഒരു നാടകം നടത്തണം എന്ന തോന്നല്‍ . അങ്ങനെഅജയ്, ഐപ്പ് തുടങ്ങി ചിലര്‍ കൂടി നാടകം നടത്താന്‍ തീരുമാനിച്ചു . ഒരു നാടകം നടത്താന്‍ മിനിമം ഒരുകഥയോ അറ്റ്ലീസ്റ്റ് കുറച്ചു Dialog എങ്കിലും വേണം എന്ന കാര്യം അവര്‍ ഓര്‍ത്തില്ല . അങ്ങനെതീരുമാനം എടുത്തു കഴിഞ്ഞപ്പോള്‍ ആണ് ആരുടെയോ തലയില്‍ ബള്‍ബ്‌ കത്തിയത് "എടാ നാടകംനടത്താന്‍ നമ്മുടെ കയ്യില്‍ നാടകം ഒന്നും ഇല്ലല്ലോ " അപ്പോഴാണ്‌ ക്രിസ്മസ്സിനു അലങ്കാര ബള്‍ബുകള്‍കത്തുന്ന മാതിരി എല്ലാവരുടെയും തലയില്‍ ബള്‍ബ്‌ കത്തിയത് .ഒരു കഥ വേണം എല്ലാവരും ചിന്തിച്ചുഅങ്ങനെ ചിന്തിച്ചു ചിന്തിച്ചു എല്ലാവരും ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയില്‍ ഉസ്താദ്‌ അല്‍ബനാന ഖാന്‍ . കാര്യമറിയിച്ചപ്പോള്‍ ഉസ്താദ് ഒന്ന് ചിരിച്ചു . എന്നിട്ട് ചോദിച്ചു " എത്ര നാടകം വേണംനിങ്ങള്ക്ക് " എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു . എന്നിട്ട് ഉസ്താദ്‌ പുലിയാണ്എന്ന ഭാവത്തില്‍ പുരികം ഉയര്‍ത്തി ,ചുണ്ട് പുളുത്തി തലയാട്ടി .
ഉസ്താദ്‌ : ഞാന്‍ പണ്ട് ചെയ്തൊരു നാടകമുണ്ട് , പക്ഷെ അല്‍പ്പം വയലന്‍സ് കൂടുതലാണ് .
ഞങ്ങള്‍: ഏതായാലും കുഴപ്പമില്ല പറ
.
ഉസ്താദ്‌: അതിന്റെ പേരാണ് ചോരക്കു പകരം ചോര
ഉസ്താദ്‌ നാടകം വിശദീകരിച്ചു : ആദ്യം സ്റ്റേജില്‍ കിടു കിടിലന്‍ മ്യൂസിക്‌ . എല്ലാവരും ഞെട്ടി ത്തരിച്ചു
പൊട്ടിത്തെറിക്കണം . അപ്പോള്‍ സ്റ്റേജില്‍ രണ്ടു സൈഡില്‍ നിന്നും രണ്ടു സംഘം ആളുകള്‍ കടന്നുവരണം .ഓരോ സംഘത്തിനും ഓരോ നേതാക്കള്‍ വേണം
നേതാവ് 1 : എടാ നിന്നെയെല്ലാം ഇന്ന് സൂപ്പാക്കുമെടാ

നേതാവ് 2 : ചോരക്കു പകരം ചോര അതാണ്‌ ഞങ്ങളുടെ പോളിസി
രണ്ടു സംഘങ്ങളും അലറി അടുക്കുന്നു . സ്റ്റേജ് ന്റെ മധ്യ ഭാഗത്ത് വന്നു രണ്ടു സംഘങ്ങളും സ്റ്റോപ്പ്‌ചെയ്യുന്നു
നേതാവ് 1 : ചോരക്കു പകരം ചോര അതാണ്‌ ഞങ്ങളുടെയും പോളിസി
ഇത്രയും പറഞ്ഞിട്ട് നേതാവ് 1 തന്റെ ജുബ്ബയുടെ കീശയില്‍ നിന്നും ചോര എന്നെഴുതിയ ചുവന്നവെള്ളമുള്ള ഒരു കുപ്പി എടുത്തു നേതാവ് 2 നു കൊടുക്കുന്നു . നേതാവ് 2 ഉം അതുപോലെ ചെയ്യുന്നു
അപ്പോള്‍ എല്ലാവരും സ്റ്റേജില്‍ നിശ്ചലമായി നില്‍ക്കുമ്പോള്‍ കര്ടന്‍ വീഴുന്നു . പുറകെ announcement ചോരക്കു പകരം ചോര ഇവിടെ പൂര്‍ണമാകുന്നു .
കഥ കേട്ട എല്ലാവരും സിംഹത്തിന്റെ മടയില്‍ നിന്നും പുറത്തു കടന്നു തുടങ്ങി .
ഉസ്താദ്‌ വിടുന്ന മട്ടില്ല . എന്താ ആരും ഒന്നും മിണ്ടാത്തെ ഇത് ഇഷ്ട്ടപെട്ടില്ലെങ്ങില്‍ വേണ്ട ,കിടിലന്‍വേറെയുണ്ട് . ദേശസ്നേഹം ഉണര്‍ത്തുന്നത് അതിന്റെ പേര് " മാതൃഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം "
ഉസ്താദ് തുടര്‍ന്നു: ആദ്യം സ്റ്റേജ് നടുവില്‍ ഒരു കസേരയില്‍ ഒരാള്‍ മാതൃഭൂമി പത്രം വായിച്ചുകൊണ്ടിരിക്കണം . രണ്ടു സൈഡില്‍ നിന്നും രണ്ടു മല്ലന്മാര്‍ സ്റ്റേജില്‍ കടന്നു വരണം . ഒരാള്‍ പട്ടാളവേഷമായിരിക്കണം .......................................
ബാക്കി കഥ കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല .എല്ലാവരും ഓടി ,എങ്ങും തീരാത്ത ഓട്ടം . അവസാനം ഒരു പിടി പച്ച മണ്ണ് ..സോറി ഒരു ഗ്ലാസ്‌ പച്ച വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ ആണ്ശ്വാസം നേരെ വീണത്‌ .
സബരോണ്‍ കി സിന്ദഗി കഭി നയി ..പിന്നെ ബാക്കിയുള്ള സാധനങ്ങള്‍ ........

Monday, December 6, 2010

മുട്ടയെടുപ്പ് -മെസ്സിലെ മെസ്സ്

മുട്ടയിടല്‍ കോഴികള്‍ ആണ് നടത്തുന്നതെങ്കില്‍ മുട്ടയെടുപ്പ് ബാനിയാണ് നടത്തുന്നത് .
സ്ഥലം ഹോസ്റ്റല്‍ മെസ്സ് . മെസ്സില്‍ വൈകുന്നേരം ചപ്പാത്തിയുടെ കൂടെ ഒരു മുട്ട കറി യും കാണും എല്ലാ പാത്രത്തിലും ഒരു മുട്ടയും കുറച്ചു കറി യും വിളമ്പി വെച്ചിരിക്കും . എല്ലാവരും ഇരിക്കുന്നതിനു അനുസരിച്ച് രഘു അണ്ണനോ വര്‍ഗീസോ ചപ്പാത്തി വിളമ്പും .
ഹോസ്റ്റലില്‍ B.Ed പഠിക്കുന്നവരും താമസിക്കുന്നുണ്ട് . ഞങ്ങള്‍ ഡിഗ്രീക്കാര്‍ അവരെ കിളവന്മാര്‍ എന്നാണ് വിളിച്ചിരുന്നത്‌ . ബാനി കഴിക്കാന്‍ ഇരിക്കുന്നത് അവരുടെ കൂടെ വെല്ലോം ആണെങ്കിലാണ് മുട്ടയെടുപ്പ് നടക്കുന്നത് .
ചെറുപ്പത്തിന്റെ ആവേശത്തില്‍ രക്തം തിളയ്ക്കുന്ന ഞങ്ങള്‍ക്ക് ഒരു മുട്ട ഒന്നും ആവില്ല . എന്നാല്‍ കിളവന്മാര്‍ക്ക് മുട്ടയുടെ ആവശ്യമില്ല എന്നതാണ് ബാനിയുടെ ലൈന്‍ .
മുട്ടയെടുപ്പ് പ്രക്രിയ ഇങ്ങനെയാണ് :
ആദ്യമായ് ഒരു ഇരയെ നോട്ടമിടുക . നോട്ടമിട്ട ഇരയെ വീക്ഷിക്കുക . എന്നിട്ട് സ്വന്തം പാത്രത്തിലെ മുട്ട ഉള്ളം കൈയ്യില്‍ എടുത്തു പിടിക്കുക . കൈയ്യില്‍ കറി ഒക്കെ പരണ്ടിരിക്കണം .
അടുത്തതായി ഈ മുട്ട ഇരയുടെ നേര്‍ക്ക്‌ നീട്ടുക . എന്നിട്ട് ചോദിക്കുക - മുട്ട വേണോ? ആ മുട്ടയുടെ പരുവം കണ്ടാല്‍ ഇരയല്ല, അതിട്ട കോഴി പോലും പറയും അതെന്റെ മുട്ടയല്ല , എനിക്ക് വേണ്ട എന്ന് .
ഭാവി അദ്ധ്യാപകന്‍ ഒരു പൂര്‍ണ്ണ അധ്യാപകന്റെ നിഷേധ ഭാവത്തില്‍ പറയും " എനിക്ക് മുട്ട വേണ്ടാ "
പിന്നെയാണ് ഏറ്റവും പ്രധാന ഐറ്റം . ബാനി സ്വന്തം മുട്ട പാത്രത്തില്‍ ഇടുന്നു . കൈ നീട്ടി ഇരയുടെ പാത്രത്തിലെ മുട്ടയും എടുത്തു സ്വന്തം പാത്രത്തില്‍ വെക്കുന്നു . ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് അറിയാത്ത ഇര . അടുത്ത നിമിഷം എന്റെ മുട്ടാ ...എന്ന് പറഞ്ഞുകൊണ്ട് നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ പോകുമ്പോള്‍ ബാനി വളരെ വിദ്ധമായി മുട്ടകള്‍ മൂടി വെക്കുന്നു .
സ്വന്തം മുട്ട നഷ്ടപ്പട്ട പരിഭ്രാന്തിയില്‍ അയാള്‍ ബഹളം വെക്കുകയയിരിക്കും . പത്രോസ് മാനേജര്‍ അവിടെങ്ങാനം ഉണ്ടെങ്കില്‍ പുള്ളി ചിലപ്പോള്‍ ഈ പ്രശ്നത്തില്‍ ഇടപെടും . ഫുള്‍ കഷണ്ടിയായി മുട്ട മാതിരി തലയുള്ളതിനാലും, ഭാവി ആദ്യാപകനും ഇപ്പോഴത്തെ വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രശ്നമായതിനാലും പുള്ളിയാണ് ഇതില്‍ ഇടപെടാന്‍ പറ്റിയ ഹെഡ് ഓഫ് ദി Department ( മുട്ടത്തല എന്നല്ല) .
ബാനി പറയും : മുട്ട വേണ്ട എന്ന് പറഞ്ഞു എനിക്ക് തന്നിട്ടാണ് ഞാന്‍ മേടിച്ചത് . കൂടെ ഉള്ളവരും സമ്മതിക്കും അയാള്‍ "മുട്ട വേണ്ടാ" എന്ന് പറഞ്ഞു..
ഒരു additional മുട്ട കൊണ്ടുവന്നു ഇരയ്ക്ക് കൊടുക്കുകയോ മറ്റോ ചെയ്യാറുള്ള മാനേജര്‍ ഒരു ദിവസം ഒരു ഭൂലോക തത്വവും പറഞ്ഞു കടന്നു കളഞ്ഞു എന്താണ് ആ തത്വം എന്നല്ലേ : " അനവനവന്റെ മുട്ടകള്‍ അവനവന്‍ സൂക്ഷിക്കണം "....

വാല്‍ക്കഷണം : ഇതിനോടകം തന്റെ മുട്ടകള്‍ ആരും എടുക്കാതിരിക്കാന്‍ ബാനി അതില്‍ സ്വന്തം ഉമിനീരിനാല്‍ ഒപ്പിട്ടിരിക്കും !

Sunday, December 5, 2010

കൊതുക് സംഹാരം ഒരു ചര്‍ച്ച

ഹോസ്റ്റല്‍ ഇല്‍ ഭയങ്കര കൊതുക് ശല്യം
ആശിഷിന്റെ മുറിയില്‍ സെക്കന്റ്‌ ഇയര്‍ ഡിഗ്രിക്കാര്‍ ഒത്തു കൂടി ഇരിക്കെ കൊതുകുകളെ ശല്യത്തെപ്പറ്റി ചര്ച്ച ആയി
പോത്തന്റെ അഭിപ്രായത്തില്‍ നല്ല തിരി മേടിച്ചു കത്തിച്ചാല്‍ കൊതുക് ആ ഏരിയ യില്‍ വരില്ല'
നവീന്‍ പറഞ്ഞു : എന്തിനാടാ തിറി , ആ കറന്റ്‌ ഇല്‍ കുത്തുന്ന സാധനം മേടിച്ചു കുത്തിയാ പോരെ ?
റിനുവിന്റെ NCC രക്തം തിളച്ചു
എനിക്കൊരൈടിയ റിനു പറഞ്ഞു
ഞാന്‍ ഉറക്കെ PARADE വിളിക്കും
എല്ലാവരും: അപ്പൊ ?
റിനു: അപ്പൊ കൊതുകുകള്‍ എല്ലാം വന്നു ഈ ഭിത്തിയില്‍ നിര നിരയായി നില്‍ക്കും
എല്ലാവരും: അപ്പൊ?
റിനു : മണ്ടന്മാര്‍ , അപ്പൊ ഒരു ചെരുപ്പെടുത്ത്‌ എല്ലാത്തിനേം ഒറ്റ അടിക്കു കൊന്നാ പോരെ?
എങ്ങും നിശബ്ദത ...ഇത് കേട്ടിരുന്ന ബാനിക്ക് സഹിച്ചില്ല . തന്റെ സ്ഥാനം വേറൊരാള്‍ തട്ടി എടുക്കുകയോ പറ്റില്ല
ബാനി : മണ്ടന്മാര്‍ മണ്ടന്മാര്‍ എല്ലാവരും മണ്ടന്മാര്‍ എടാ ഭിത്തിയില്‍ വെച്ചു തല്ലി കൊന്നാല്‍ ഭിത്തി മുഴുവന്‍ കേടാകില്ലേ?
എല്ലാവരും : ശെരിയാ കേടാകും
ബാനി : നമ്മള്‍ ഇപ്പൊ മൂന്നാം നിലയുടെ മുകളിലാണ് . കൊതുകുകള്‍ വരുന്നത് താഴെ തറയില്‍ നിന്നാണ്
എല്ലാവരും ബാനിയുടെ ബുദ്ധിയില്‍ അതിശയിച്ചു .. അതെ അതെ , അപ്പൊ നമ്മള്‍ എന്ത് ചെയ്യും ?
ബാനി: കൊതുകുകള്‍ ഇവിടം വരെ പറന്നു വരുമ്പോളേക്കും വളരെ ക്ഷീണിച്ചിരിക്കും അപ്പോള്‍ ഓരോന്നിനെ പിടിച്ചു ജനല്‍ വഴി പുറത്തേക്ക് തള്ളിയിട്ടാ പോരെ ?
അത് താഴെ വീണു ചത്തോളും ഭിത്തി വൃത്തികേടാകത്തുമില്ല
എങ്ങും വീണ്ടും നിശബ്ദത .. ആശിഷ് കണ്ണടച്ചിരിക്കുന്നു . ബോധം പോയോ ആവോ ! വളരെ മെലിഞ്ഞ പയ്യന്‍ ആണവന്‍ . ഇതൊന്നും താങ്ങാനുള്ള ശക്തിയില്ല അവന്!

സോമ ചരിതം ഭാഗം ഒന്ന് ഹിപ്നോട്ടിസം

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം .

സമയം രാത്രി 9 മണി . സ്ഥലം മാര്‍ ഇവാനിയോസ് കോളേജ് ഹോസ്റ്റല്‍ Terrace . അതിവിശാലമായി , മൂന്നു കൈകള്‍ മാത്രമുള്ള നീരാളിയെ പോലെ പടര്‍ന്നു കിടക്കുന്ന ഹോസ്റ്റല്‍ . ഹോസ്റ്റല്‍നില്‍ക്കുന്നതോ നാലാഞ്ചിറ കാടുകള്‍ക്കുള്ളിലെ ഇടതൂര്‍ന്നു നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ . കാലാപാനിയിലെ ജയില്‍ മാതിരി ഒരേ ഒരു എന്ട്രന്‍സ് മാത്രമേ ഹോസ്റ്റലില്‍ ഉള്ളു . രാത്രി 11 മണി ആയാല്‍ എന്ട്രന്‍സ് രാജപ്പന്‍ ചേട്ടനോ സുനിലോ ആരെങ്കിലും ഗ്രില്‍ ഇട്ടു പൂട്ടും . രാത്രിയുടെഅന്ത്യ യാമങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ക്കിടയിലെ കുറ്റാകൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് കുറുക്കന്മാരുംപട്ടികളും ഓരി ഇടുന്ന ശബ്ദം കാതുകളില്‍ വന്നലയ്ക്കാറുണ്ട് . ഹോസ്റ്റല്‍ ഇല്‍ പണ്ടെങ്ങോ ആത്മഹത്യചെയ്ത കുട്ടികളുടെ കഥകള്‍ നിറഞ്ഞു നില്‍ക്കുന്ന താഴത്തെ വിജനമായ നിലകള്‍ (മുഴുവന്‍ കള്ളകഥയാണ് , juniors വരുമ്പോള്‍ പേടിപ്പിക്കാന്‍ seniors പറയുന്നത്) . വിശാലമായ ഹോസ്റ്റല്‍ Terrace ഇല്‍ രാത്രി 9 മണി സമയങ്ങളില്‍ ഇരിക്കാന്‍ നല്ല സുഖമാണ് . റബ്ബര്‍ മരങ്ങളെ തഴുകി ആര്‍ത്തലച്ചുവരുന്ന കാറ്റും . ആകാശത്തു കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളും .പരന്നൊഴുകുന്ന പൂനിലാവും . ജെ കെ യുടെഗിത്താറും ഹോട്ടല്‍ കാലിഫോര്‍ണിയ പാട്ടും കൂടെയായാല്‍ അന്തരീക്ഷം രാഗാര്‍ദ്രമാകും . പക്ഷെ അന്ന്രാത്രി ഇതൊന്നുമില്ലയിരുന്നു . വല്ലോപ്പോഴും ചെറുതായി കാറ്റ് വീശിക്കൊണ്ടിരുന്നു. അമാവാസിആയതിനാല്‍ നിലാവും ഇല്ലായിരുന്നു .ദൂരെ ഏതോ ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നുള്ള വെളിച്ചം മാത്രംഅരിച്ചരിച്ചു എത്തുന്നു . ഹോസ്റ്റലില്‍ ചപ്പാത്തിക്ക് കൂട്ടാന്‍ ഒഴിച്ച് തരുന്ന ബീഫ് കറിയില്‍ ബീഫിന്റെഅംശം കിടക്കുന്നത് മാതിരി അങ്ങിങ്ങായി ആകാശത്തു ചില നക്ഷത്രങ്ങള്‍ മാത്രം . terrace ഇല്‍ ഒരുകോണില്‍ രണ്ടു ചെറുപ്പകാര്‍ മാത്രം . അതി നിഗൂഡമായ എന്തിനെപറ്റിയോ അവര്‍സംസാരിക്കുകയാണ് . ചെറുപ്പകാര്‍ ഒന്ന് ഞാനും മറ്റത് സന്തോഷും ആണ് .സംസാര വിഷയംഹിപ്നോട്ടിസം . ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഹിപ്നോട്ടിസത്തെ പറ്റി ഒരു ചുക്കും അറിഞ്ഞു കൂടാ . അങ്ങനെ രാത്രി സമയത്ത് വെറുതെ വാചകം അടിച്ചു ഇരുന്നപ്പോഴാണ് കാഴ്ച കണ്ടത് . ഇരുട്ടില്‍ആടിയുലഞ്ഞു ഒരു രൂപം ഞങ്ങളുടെ നേര്‍ക്കടുക്കുന്നു.
(തുടരും)

രൂപം ഞങ്ങളുടെ അടുത്തേക്ക്‌ നീങ്ങി വന്നു കൊണ്ടിരുന്നു . അല്‍പ്പം അടുത്തായപ്പോള്‍ ഞങ്ങള്‍ക്ക്ആളിനെ മനസിലായി. മഹാനായ സോമന്‍ . 'മഹാനായ; എന്ന് പറഞ്ഞത് ആള്‍ ഒരു സംഭവംആയതിനാലാണ്. സോമനെ കണ്ടാല്‍ ആദ്യം ആര്‍ക്കും ഒരു ഭയങ്കരനാനെന്നു തോന്നും . പക്ഷെ ആള്‍ശുദ്ദരില്‍ ശുദ്ദന്‍. നിഷ്കളങ്കന്‍ ,. കേരള തമിഴ്നാട് ബോര്ടെര്‍ പ്രദേശത്തു നിന്നായതിനാല്‍ അല്പം തമിഴ്ചൊവ സംസാരത്തില്‍ ഉണ്ട് . സോമന്റെ പ്രത്യേകത എന്തെന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ പുള്ളിഭയങ്കര കണിശക്കാരനാണ് . കുളിക്കാന്‍ മിനിമം 2 മണിക്കൂര്‍ വേണം . ഒരു ദിവസം സോമന്‍എല്ലാവരുടെയും favourite ബാത്‌റൂമില്‍ കുളിക്കാന്‍ കയറിയ സംഭവം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ് . favourite ബാത്രൂം എന്ന് പറഞ്ഞത് ,അതിനു അല്പം വൃത്തി കൂടുതല്‍ ഉള്ളതിനാല്‍ എല്ലാവരുന്‍ അതില്‍കുളിക്കാന്‍ ഇഷ്ട്ടപെടുന്നകൊണ്ടാണ് . അങ്ങനെ സോമന്‍ കുളിച്ചുകൊണ്ട്‌ സോറിനീരാടിക്കൊണ്ടിരുന്നപ്പോള്‍ ആണ് കൊഴഞ്ചേരി കാരന്‍ ഡാനി കുളിക്കാന്‍ വന്നത് .അപ്പോള്‍ അവിടെഉണ്ടായിരുന്ന ആരോ ഡാനിയോട് പറഞ്ഞു സോമന്‍ തന്റെ ശരീരത്തിലെ ഓരോ ബാക്ടീരിയ യെയുംപറുക്കി എടുക്കുകയാണ് . ഇപ്പോള്‍ 2 ലക്ഷം കഴിഞ്ഞു .
സോമന്‍ സമയം എടുക്കുന്നത് കണ്ടു ഡാനിക്ക് ദേഷ്യം വന്നു . ഡാനി തന്റെ സ്വത സിദ്ധമായ ഭാഷയില്‍ ****** എന്ന് പറഞ്ഞു ( * ഇട്ട ഭാഗങ്ങള്‍ ഞാന്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു തരാം " അല്ലയോ സോമന്‍ , ഭവാന്‍ നീരാടുവാന്‍ അധിക നേരം എടുക്കുന്നു . താങ്കള്‍ അധിക നേരം ജലത്തില്‍നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ താങ്കളുടെ പൂര്‍വികര്‍ മത്സ്യ ഗണത്തില്‍ പെടുന്നവരായിരുന്നോ എന്ന്അടിയന്‍ സന്ദേഹിക്കുന്നു " ഇതാണ് ഡാനി പറഞ്ഞതിന്റെ സാരാംശം ). സോമന്റെ റൂം വളരെ വൃത്തിഉള്ളതാണ് . ഹോസ്റ്റലില്‍ ഉള്ള പലര്‍ക്കും അതില്‍ അസൂയ ഉണ്ട് . തറയില്‍ അല്‍പ്പം പോലുംപൊടിയില്ല . കാട്ടാക്കടകാരന്‍ ബാനിയുടെ അഭിപ്രായത്തില്‍ സോമന്‍ തന്റെ തറ നക്കി തുടക്കാറുണ്ട്എന്നാണ് പറയുന്നത് . രാത്രിയില്‍ എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ സോമന്‍ തറ നക്കി തുടയ്ക്കുംഎന്നാണ് ബാനി പറയുന്നത് . അതിനു കാരണമായി പറയുന്നത് ഒരു ദിവസം ബാനി ലേറ്റ് ആയിവന്നപ്പോള്‍ നക്കുന്ന ശബ്ദം കേട്ട് എന്നാണ് . എന്നാല്‍ ശബ്ദം വേറെ എന്തിന്റെയോ ആണെന്നുംനക്കുന്നതിന്റെ അല്ലെന്നും അനുഭവ സമ്പന്നനായ വിജിത്ത് വിശദീകരിച്ചു കൊടുത്ത് . ബാനി മനപൂര്‍വംസോമനെ കരിവാരി തെക്കുന്നതാണ് എന്നും വിജിത്ത് പറഞ്ഞു . വളരെ വൃത്തിയുള്ള സോമന്റെമുറിയുടെ ജനല്‍ പടിയില്‍ ഒരു വെള്ള പേപ്പര്‍ ചീപ്പ് , മൂന്നു ആണി എന്നിവ വളരെ ക്രമമായി അടുക്കിവച്ചിരിക്കും . ആണികള്‍ എന്തിനാണെന്ന് ആര്‍ക്കും ഒരു പിടിയില്ല . എന്റെ നാട്ടുകാരനായ അജയ്പലപ്പോഴും സോമന്റെ മുറിയില്‍ വരുമ്പോള്‍ അറിയാത്ത ഭാവത്തില്‍ എന്നാല്‍ മനപൂര്‍വം ആണിയില്‍ ഒന്നിനെ എടുത്തു തിരിച്ചു വയ്ക്കും . അപ്പോള്‍ തന്നെ സോമന്‍ തന്റെ കസേരയില്‍ നിന്നുംചാടി എഴുന്നേറ്റു . " അട ചുംമാതിരിയെട" എന്നും പറഞ്ഞു കൊണ്ട് അതിനെ പൂര്‍വ സ്ഥിതിയില്‍ വക്കും
ഇങ്ങെയുള്ള മഹാനായ സോമനാണ് ഞങ്ങളുടെ നേരെ നടന്നു വന്നത് . സോമന്‍ വരുന്നത് കണ്ടുകൊണ്ട് ഞാന്‍ സന്തോഷിനോട് പറഞ്ഞു . നമുക്ക് ഹിപ്നോട്ടിസം അറിയാവുന്നതായി ഭാവിക്കാം . സന്തോഷ്‌ എനിക്ക് പറഞ്ഞു തരുന്നതായി കാണിച്ചോ . സോമന്‍ ഞങ്ങളുടെ അടുത്തെത്തി .സ്വതവേവാചാലനായ സന്തോഷ്‌ തന്റെ കസര്‍ത്തുകള്‍ പുറത്തെടുത്തു .
സന്തോഷ്‌ എന്നോട് : നിനക്ക് c ഗ്രേഡ് ജുമാന്ജിക്ക അറിയാമോ ?
ഞാന്‍: അറിയത്തില്ല
സന്തോഷ്‌: ഹിപ്നോട്ടിസത്തിലെ outer layer നു പുറത്തുള്ള ഒരു nostalgication ആണത്
************* . ഞാന്‍ : ഓഹോ
സന്തോഷ്‌ : ഇതിനകത്ത് നമ്മുടെ inner mind ലെ sator നെ തിരിച്ചു പൊയന്റില്‍ നിര്‍ത്തും
ഞാന്‍ : അപ്പോള്‍ സുണ്ടോഫി method ?
സന്തോഷ്‌ : അതിനെക്കാള്‍ powerful ആണിത്
....... സന്തോഷ്‌ വായ്‌ തോന്നുന്നതു എന്തെക്കൊയോ പറഞ്ഞു . അവസാനം ഞാന്‍ പറഞ്ഞു . നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം .
അങ്ങനെ ഞാന്‍ ഹിപ്നോട്ടൈസ് ചെയ്യപെടാന്‍ കിടന്നു . സന്തോഷ്‌ എന്റെ മുഖത്തിനു മുകളില്‍അവന്റെ കൈ കൊണ്ട് നാരങ്ങാ പിഴിയുന്ന മാതിരി എന്തൊക്കെയോ ആങ്ങ്യം കാണിച്ചു കൊണ്ടിരുന്നുഎന്നിട്ട് സോമന് മനസിലാകാത്ത രീതിയില്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ മാതിരി പറഞ്ഞു .
അതുവരെ വളരെ കൌതുക പൂര്‍വ്വം നോക്കിക്കൊണ്ടിരുന്ന സോമന്‍ ഇപ്പോള്‍ വിശ്വാസത്തിന്റെപരകോടിയില്‍ എത്തിയിരുന്നു. ഞാന്‍ ചിരിയുടെയും . ചിരി വന്നെങ്ങിലും ഞാന്‍ വളരെ ഗൌരവപൂര്‍വ്വംഉറങ്ങുന്നതായി ഭാവിച്ചു . ഞാന്‍ പൂര്‍ണമായും ഹിപ്നോട്ടൈസ് ചെയ്യപ്പെന്നു എന്ന് സന്തോഷ്‌സോമനോട് പറഞ്ഞു . സോമന്‍ എന്തോ ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സന്തോഷ്‌ പെട്ടെന്ന് വിരല്‍ചുണ്ടില്‍ വെച്ച് മിന്ടെരുത് എന്ന് പറഞ്ഞു. എന്നിട്ട് എന്നോട്
.
സന്തോഷ്‌ : നിങ്ങള്‍ പൂര്‍ണമായും ഉറങ്ങി കഴിഞ്ഞു
ഞാന്‍ : ങ്ങും
എങ്ങും നിശബ്ദത . ഏതോ അമ്പലത്തില്‍ നിന്നും ഭക്തി ഗാനത്തിന്റെ വീചികള്‍ അവിടെ ഒഴുകി വന്നുകൊണ്ടിരുന്നു .
സന്തോഷ്‌ : ഇപ്പോള്‍ നിനക്ക് എന്ത് തോന്നുന്നു ?
ഞാന്‍: ഏതോ ...അമ്പലത്തിനടുത്തു ആണ് ഞാന്‍ .. ( ഞാന്‍ വളരെ പതുക്കെ പറഞ്ഞു )
ഞാന്‍ തകര്‍ത്തഭിനയിച്ചു
സോമന്‍ വളരെ പതുക്കെ സന്തോഷിനോട് : ലൈന്‍ ഉണ്ടോ എന്ന് ചോദീര്
സന്തോഷ്‌ ചിരി അമര്‍ത്തി കൊണ്ട് : നമ്മള്‍ ദുരുപയോഗം ചെയ്യരുത് .
എന്നിട്ട് സന്തോഷ്‌ എന്നോട് " കം ബാക്ക് , കം ബാക്ക് " എന്ന് പറഞ്ഞു കൊണ്ട് വിരലുകള്‍ ഞൊട്ടി .
ഞാന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ ഞെട്ടി ഉണര്‍ന്നു എന്നിട്ട് ചോദിച്ചു " എത്ര നേരം കഴിഞ്ഞു?"
സോമന്‍ എന്നോട് : അട നീ ഒന്നും അറിഞ്ഞില്ലേ ?
ഞാന്‍ : ഇല്ല .
ഇപ്പോള്‍ സോമന്റെ വിശ്വാസം 100 %.!
സോമന്റെ മനസ്സില്‍ പല വിധ ചിന്തകള്‍ കടന്നു പോയി . ഹിപ്നോട്ടിസം പഠിച്ചാല്‍ പലരിലുംതനിക്കു ഇത് പ്രയോഗിക്കാം .
തന്നെ ഹിപ്നോട്ടിസം പഠിപ്പിക്കണം എന്നായി സോമന്‍ . സന്തോഷിനു പുറകെ കൂടി . പഠിക്കുന്നത്ഡിഗ്രിക്ക് ആണെങ്കിലും നാക്ക് കൊണ്ട് Ph .D എടുത്ത സന്തോഷ്‌ . സോമനെ ഹിപ്നോട്ടിസം പഠിപ്പിച്ചുതുടങ്ങി. അവിടെ അപ്പോള്‍ അല്‍പ്പം വെട്ടം കൂടിയോ എന്നെനിക്കു ഒരു സംശയം . അപ്പോഴാണ്‌ ഞാന്‍കണ്ടത് , സോമന്റെ കണ്ണില്‍ അത്ഭുതവും ആകാംഷയും കൊണ്ട് ബള്‍ബ്‌ കത്തി നില്‍ക്കുന്നു .
സന്തോഷിന്റെ ക്ലാസ്സ്‌ വളരെ രസമായിരുന്നു . അവന്‍ എന്തെക്കൊയോ പറഞ്ഞു കൊണ്ടിരുന്നു ..
സന്തോഷ്‌ : അപ്പോള്‍ സോമന്‍ നമ്മള്‍ ബേസിക് ആയി അറിഞ്ഞിരിക്കേണ്ട കാര്യം നമ്മളിങ്ങനെകണ്ണടക്കുമ്പോള്‍ ഒരു ഇരുട്ട് നമ്മുടെ കണ്ണില്‍ ഇങ്ങനെ വരും
സോമന്‍ : സരിയാണ്‌
ഞാനും സമ്മതിച്ചു ,ഇരുട്ട് വരും.
നമുക്ക് റൂമില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞതനുസരിച്ചു ഞങ്ങള്‍ മൂന്നു പേരും റൂംകളിലേക്ക് നീങ്ങിതുടങ്ങി .
സന്തോഷ്‌ എന്തൊക്കെയോ വിവരക്കേടുകള്‍ സോമനോട് പറഞ്ഞുകൊണ്ടിരുന്നു .ആകാംഷഭരിതനായി സോമന്‍ അതെല്ലാം കേട്ട് തല കുലുക്കി കൊണ്ടിരുന്നു. terrace ന്റെ steps ഇറങ്ങിവന്നപ്പോള്‍ കറന്റ്‌ പോയി . അപ്പോള്‍ ഞാന്‍ പറഞ്ഞു . ഇപ്പോള്‍ കണ്ണടക്കാതെ തന്നെ ഇരുട്ട് വന്നു .
ഞങ്ങള്‍ മൂന്നു പേരും സന്തോഷിന്റെ റൂമില്‍ എത്തി . സന്തോഷ്‌ മെഴുകുതിരി കത്തിച്ചു . സന്തോഷിന്റെക്ലാസ്സു തുടരുന്നതില്‍ താല്പര്യം കാണിച്ചില്ല . പക്ഷെ സോമന്‍ വിടുന്ന മട്ടില്ല . പുള്ളിക്ക് എല്ലാംപഠിക്കണം . അപ്പോള്‍ റൂമിലേക്ക്‌ അജയ് , റിനു, എന്നിവരും മറ്റു പലരും വന്നു . അവര്‍ക്ക് കാര്യംമനസ്സിലായി . സന്തോഷ്‌ സോമനെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് .
ക്ലാസ്സ്‌ എടുത്തു മടുത്ത സന്തോഷ്‌ സോമനോട് പറഞ്ഞു . ഇനി പ്രാക്ടിക്കല്‍ ഞാന്‍ സോമനെ ഒന്ന്ഹിപനോടിസ് ചെയ്യാന്‍ പോവുകയാണ്
അട അത് വേണ്ടെട സോമന്‍ ഒഴിഞ്ഞു മാറി
അത് പറ്റില്ല ഞാന്‍ ഇപ്പൊ തന്നെ ചെയ്യാം
സോമന്‍ പെതുക്കെ എഴുന്നേറ്റു പോകുവാന്‍ തുടങ്ങി
പക്ഷെ അതിനു മുന്‍പ് തന്നെ അജയ് റിനു എന്നിവരുടെ കരാള ഹസ്തങ്ങളില്‍ സോമന്‍ പെട്ട്കഴിഞ്ഞിരുന്നു .
സോമന്‍ കുതറി മാറാന്‍ നോക്കി പക്ഷെ അവര്‍ സോമനെ ബലമായി കട്ടിലില്‍ പിടിച്ചു കിടത്തി . അപ്പോള്‍ തന്നെ സന്തോഷ്‌ സോമന്റെ മുഖത്ത് നാരങ്ങാ പിഴിഞ്ഞ് തുടങ്ങിയിരുന്നു
കുതറി എഴുന്നേല്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴായി . സന്തോഷിന്റെ വിരലുകള്‍ തന്നെഹിപനോടിസ് ചെയ്യാന്‍ പോവുകയാണെന്ന നഗ്ന സത്യം സോമന്‍ തിരിച്ചറിഞ്ഞു . തന്റെ തല രണ്ടുസൈടിലേക്കും പെന്‍ഡുലം പോലെ വെട്ടിച്ചു സോമന്‍ അലറി... ഞാന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂല്ല !! ഞാന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂല്ല !! ഞാന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂല്ല !!
ഇത് കേട്ട് സന്തോഷ്‌ ഉത്സാഹ ഭരിതനായി . " സോമന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂ " .
അജയ് പറഞ്ഞു : ഇവന്റെ എല്ലാ രഹസ്യങ്ങളും ഇന്ന് പുറത്തു വരും ,സോമന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂ .
അവസാനം തന്റെ മുഴുവന്‍ ശക്തിയും എടുത്തു സോമന്‍ എല്ലാവരുടെയും പിടി വെട്ടിച്ചു തന്റെമുറിയിലേക്ക് ഓടി .
പിന്നെ മുറിയില്‍ നടന്നത് ചിരിയുടെ ഒരു മാലപ്പടക്കമായിരുന്നു എല്ലാവരും കിടന്നും തറയില്‍കുത്തി ഇരുന്നും ചിരിക്കുന്നു . പത്തു മിനിട്ടോളം എല്ലാവരും ചിരിച്ചു . ആരോ ചിരിച്ചു ബോധം കെട്ടു . അയാളെ കുലുക്കി ഉണര്‍ത്തിയപ്പോള്‍ അയാള്‍ ഉറക്കെ പറഞ്ഞു .ഞാന്‍ കാണ്സന്‍ട്രേട്ട് ചെയ്യൂല്ല !!